സോമൻസ് ടൂർ ഫെസ്‌റ്രിവൽ ഏഴ് മുതൽ കലൂരിൽ

Wednesday 05 December 2018 6:40 AM IST
tur

കൊച്ചി: പ്രമുഖ ടൂറിസം ഓപ്പറേറ്റർമാരായ സോമൻസ് ലിഷർ ടൂർസ് ഇന്ത്യ പ്രൈവറ്ര് ലിമിറ്രഡ് സംഘടിപ്പിക്കുന്ന ടൂർ ഫെസ്‌റ്രിവൽ ഏഴ് മുതൽ ഒമ്പതുവരെ കലൂർ ഹോളി ട്യൂസ്‌ഡേ ഷോപ്പിംഗ് മാളിലെ സോമൻസ് കോർപ്പറേറ്ര് ഓഫീസിൽ നടക്കും. സോമൻസിന്റെ ഒരുവർഷത്തെ എല്ലാ ടൂർ പാക്കേജുകളും ഉപഭോക്താക്കൾക്ക് ടൂർ ഫെസ്‌റ്രിവലിലൂടെ പരിചയപ്പെടാം. പ്രത്യേക ഓഫറുകൾ നേടാനും അവസരമുണ്ട്. അടുത്തവർഷം മുതൽ ഡൊമസ്‌റ്രിക് ടൂറുകളും സോമൻസ് സംഘടിപ്പിക്കും.

അമേരിക്ക, ചൈന എന്നിവിടങ്ങളിലേക്ക് 70 ശതമാനം ടൂർ കോസ്‌റ്ര് അടച്ച് ബുക്ക് ചെയ്യുന്നവർക്ക് ജി.എസ്.ടിയിൽ അഞ്ച് ശതമാനം ഇളവ് ലഭിക്കുമെന്നത് ഫെസ്‌റ്രിന്റെ ആകർഷണമാണ്. മറ്ര് ടൂറുകൾക്കും ആകർഷകമായ ഡിസ്‌കൗണ്ടുകളുണ്ട്. മികച്ച പാക്കേജുകൾ കുറഞ്ഞ നിരക്കിലാണ് ഒരുക്കിയിരിക്കുന്നത്. ടൂറുകൾ 10,000 രൂപയടച്ച് സ്‌പോട്ട് ബുക്കിംഗ് നടത്താം. സ്‌പോട്ട് ബുക്കിംഗിന് ആകർഷകമായ ഓഫറുകളും സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. അമേരിക്ക വീസ ഇന്റർവ്യൂവിനായി ചെന്നൈയിൽ സൗജന്യ താമസവും ലഭ്യമാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN BUSINESS
YOU MAY LIKE IN BUSINESS