സോമതീരത്തിന് ബെസ്‌റ്ര് ആയുർവേദ ഹോസ്‌പിറ്റൽ ഒഫ് ദി ഇയർ പുരസ്‌കാരം

Friday 07 December 2018 5:16 AM IST
som

തിരുവനന്തപുരം: കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയവും ഫിക്കിയും ചേർന്ന് ഏർപ്പെടുത്തിയ മെഡിക്കൽ വാല്യൂ നാഷണൽ അവാർഡിലെ 'ബെസ്‌റ്ര് ആയുർവേദ ഹോസ്‌പിറ്റൽ ഒഫ് ദി ഇയർ" പുരസ്‌കാരം സോമതീരം റിസർച്ച് ഇൻസ്‌റ്റി‌റ്റ്യൂട്ട് ആൻഡ് ആയുർവേദ ഹോസ്‌പിറ്റലിന് ലഭിച്ചു. നോയിഡയിൽ നടക്കുന്ന ഇന്റർനാഷണൽ സമ്മിറ്ര് ഓൺ മെഡിക്കൽ വാല്യൂ ട്രാവലിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സെക്രട്ടറി ഡോ. എൻ.ആർ. ഠാണ്ടൻ, ഡയറക്‌ടർ ജനറൽ ഒഫ് ടൂറിസം സത്യജിത് രാജൻ എന്നിവരിൽ നിന്ന് സോമതീരം ആയുർവേദ ഗ്രൂപ്പ് ഡയറക്‌ടർ സാറ ബേബി മാത്യു അവാർഡും സർട്ടിഫിക്കറ്റും ഏറ്റുവാങ്ങി.

1985ൽ ബേബി മാത്യു തിരുവനന്തപുരം ആസ്ഥാനമായി സ്ഥാപിച്ച സോമതീരം ആയുർവേദ ഗ്രൂപ്പ് ലോകത്തിലെ ആദ്യ റിസോർട്ട് ശൈലിയിലുള്ള ആയുർവേദ ഹോസ്‌പിറ്റലാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN BUSINESS
LATEST VIDEOS
YOU MAY LIKE IN BUSINESS