ബംഗളൂരു: പ്രണയബന്ധത്തെ എതിർത്ത സഹോദരനെ കൊന്ന് തലയറുത്ത കേസിൽ കന്നഡ നടിയും മോഡലുമായ ഷനായ കത്വെ (24) അറസ്റ്റിൽ.
കാമുകന്റെ സഹായത്തോടെയാണ് ഷനായ, സഹോദരൻ രാകേഷ് കത്വെയെ (32) കൊലപ്പെടുത്തിയത്. കേസിൽ ഷനായ ഉൾപ്പെടെ 5 പേരെ ഹുബ്ബള്ളി റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു.
കേസിലെ പ്രതിയായ നിയാസ് അഹമ്മദ് കാട്ടിഗറും ഷനായയും തമ്മിലുള്ള പ്രേമബന്ധത്തെ രാകേഷ് എതിർത്തിരുന്നു. ഇതിന്റെ പക തീർക്കാനാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ഷനായ കൂടി താമസിച്ചിരുന്ന വീട്ടിൽ വച്ചാണ് രാകേഷിനെ കൊലപ്പെടുത്തിയത്.
പിന്നീട് തലയറുത്ത്, പല കഷണങ്ങളായി മുറിച്ചു നഗരത്തിന്റെ പല ഭാഗത്തായി ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ധാർവാഡിന് സമീപം വനത്തിൽ നിന്നാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്.
ഷനായയെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടു. 2018ൽ 'ഇടം പ്രേമം ജീവനം' എന്ന കന്നഡ സിനിമയിലൂടെയാണ് ഷനായ അഭിനയരംഗത്തെത്തിയത്. അഡൾട്ട് കോമഡി ചിത്രമായ 'ഒണ്ടു ഘണ്ടേയ കഥെ'യിലാണ് അവസാനമായി പ്രത്യക്ഷപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |