ഗുരുവായൂർ: ചൂൽപ്പുറത്ത് അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം. കറുപ്പം വീട്ടിൽ കമറുദ്ദീന്റെ വീട്ടിലാണ് മോഷണം നടന്നത്. വീടിന് പുറത്ത് വച്ചിരുന്ന സ്കൂട്ടറും അകത്തുണ്ടായിരുന്ന തയ്യൽ മെഷീനും മോഷ്ടിച്ചു. വിദേശത്തുള്ള കമറുദ്ദീന്റെ ഭാര്യയും മകനും മാത്രമാണ് വീട്ടിൽ താമസം. ഇവർ ബുധനാഴ്ച തൃത്താലയിലുള്ള ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ പോയിരുന്നു. അലമാരയിലുണ്ടായിരുന്ന വാഹനത്തിന്റെ രേഖകളും താക്കോലും നഷ്ടപ്പെട്ടിട്ടുണ്ട്. വീട്ടിലെ സി.സി.ടിവി നശിപ്പിച്ച് ഹാർഡ് ഡിസ്ക് മോഷ്ടാക്കൾ കൊണ്ടുപോയി. ഗുരുവായൂർ പൊലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |