പാലക്കാട്: വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയായ പാലക്കാട് നാട്ടുകൽ പോലീസ് സ്റ്റേഷൻ പരിധിയിൽ അലനല്ലൂർ പള്ളിക്കാട്ടുതൊടി വീട്ടിൽ പി.ടി.ഹാ ഷിമിനെ(26) കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം വകുപ്പ് 3 പ്രകാരം അറസ്റ്റ് ചെയ്ത് വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ കരുതൽ തടങ്കലിൽ പാർപ്പിച്ചു. ജില്ലാ പോലീസ് മേധാവി ആർ.ആനന്ദിന്റെ ശുപാർശയിൽ ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം നാട്ടുകൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബഷീർ.സി. ചിറക്കൽ ഇയാളെ അറസ്റ്റ് ചെയ്ത് തുടർ നടപടികൾ സ്വീകരിച്ചു.
2023ൽ മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ വച്ച് അനധികൃതമായി വിൽപ്പനക്കായി സൂക്ഷിച്ച മെത്താഫിറ്റാമിൻ പിടിക്കപ്പെട്ട കേസിലും 2024ൽ മാർച്ചിൽ അലനല്ലൂർ കണ്ണംകുണ്ട് മില്ലുംപടിയിൽ വച്ച് എം.ഡി.എം.എ പിടിക്കപ്പെട്ട കേസിലും പ്രതിയാണ്. മെത്താഫീറ്റാമിൻ പിടിക്കപ്പെട്ടതിന് വയനാട് സുൽത്താൻബത്തേരി എക്സൈസ് റേഞ്ചിലും കൂടാതെ അനധികൃതമായി എം.ഡി.എം.എ കൈവശം വച്ചതിന് നാട്ടുകൽ പോലീസ് സ്റ്റേഷനിലും കേസ് നിലവിലുണ്ട്.
NDPS നിയമത്തിൽ പ്രതിപാദിക്കുന്ന യാതൊരുവിധ അധികാരപത്രമോ രേഖയോ ഇല്ലാതെ മയക്കുമരുന്ന് ഇനത്തിൽപ്പെട്ട നിരോധിത മയക്കുമരുന്നായ മെത്താഫിറ്റമിൻ ചെറിയ അളവിലും വാണിജ്യ അളവിനു താഴയുമായി വിൽപ്പനയ്ക്കും വിതരണത്തിനുമായി കൈവശം വയ്ക്കുക, കൂടാതെ നിരോധിത മയക്കമരുന്നായ MDMA വിൽപ്പനക്കായി കൈവശം സൂക്ഷിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനാണ് ഹാഷിമിനെതിനെതിരെ കാപ്പ ചുമത്തിയിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |