കൊച്ചി: കൊച്ചിയിലെ ഓൺലൈൻ പെൺവാണിഭ റാക്കറ്റിന്റെ നടത്തിപ്പുകാരൻ 28കാരൻ. ഇടപ്പള്ളിയിൽ ഹോട്ടൽ നടത്തിയിരുന്ന ഇയാൾ അനാശാസ്യ കേന്ദ്രം ആരംഭിച്ചത് വൻലാഭം പ്രതീക്ഷിച്ച്. പാലക്കാട് മണ്ണാർക്കാട് പുല്ലശേരി പെരുമണ്ണിൽ വീട്ടിൽ അക്ബർ അലിയാണ് പൊലീസ് റെയ്ഡിൽ കുടുങ്ങിയത്. മണ്ണാർക്കാട് സ്വദേശികളായ ആമ്പഴക്കോടൻ വീട്ടിൽ മൻസൂർ അലി (30), പുത്തൻപുരയ്ക്കൽ വീട്ടിൽ പി.പി. ഷെരീഫ് (26), ചങ്ങനാശേരി സ്വദേശിയായ ഇടപാടുകാരൻ എന്നിവരും ഇയാൾക്കൊപ്പം അറസ്റ്റിലായി. 80,000 രൂപയും 12 മൊബൈൽ ഫോണുകളും മറ്രും പിടിച്ചെടുത്തിട്ടുണ്ട്.
ഒരു ഇടനിലക്കാരനാണ് അനാശാസ്യ കേന്ദ്രം നടത്തിപ്പിന്റെ ലാഭവും മറ്റും പങ്കുവച്ച് അക്ബറിനെ ഇതിലേക്ക് കൊണ്ടുവന്നത്. ഒരു അന്യസംസ്ഥാന യുവതിയെ ഇയാൾ പരിചയപ്പെടുത്തി. ഇവരെ ചൂഷണം ചെയ്താണ് അനാശാസ്യ കേന്ദ്രം തുടങ്ങിയത്. പിന്നീട് ഇവർ അഞ്ച് പേരെ എത്തിച്ചു. ഇടപ്പള്ളിയിലും എറണാകുളം സൗത്തിലും നടത്തിയ റെയ്ഡിൽ ആറ് ഉത്തരേന്ത്യൻ സ്വദേശിനികളെ രക്ഷപ്പെടുത്തിയിരുന്നു. എളമക്കര, കടവന്ത്ര പൊലീസിന്റെ സംയുക്ത ഓപ്പറേഷനിലാണ് റാക്കറ്റ് കുടുങ്ങിയത്.
24 മണിക്കൂറും പ്രവർത്തിക്കുന്ന കടകളുടെ മറവിലായിരുന്നു റാക്കറ്റ് പ്രവർത്തിച്ചിരുന്നത്. ഇടപ്പള്ളിയിൽ ഈവിധം അനാശാസ്യകേന്ദ്രം പ്രവർത്തിക്കുന്നുണ്ടെന്ന് എളമക്കര പൊലീസിന് ലഭിച്ച വിവരമാണ് നിർണായകമായത്. പരിശോധനയിൽ ഇടപ്പള്ളിയിൽ നിന്ന് അക്ബറിനെ അറസ്റ്ര് ചെയ്തു. രണ്ടാഴ്ച മുമ്പ് സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം ഇയാൾ മറ്റൊരു കേന്ദ്രം തുടങ്ങിയെന്ന വിവരമാണ് വഴിത്തിരിവായത്. പ്രതികളെ ഇന്നലെ വൈകിട്ട് കോടതിയിൽ ഹാജരാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |