മറ്റത്തൂർ: തിരഞ്ഞെടുപ്പിന് വിതരണം ചെയ്യാനായി നിർമ്മിച്ച 25 ലിറ്റർ വാറ്റ് ചാരായവും ചാരായം വാറ്റാനുള്ള 500 ലിറ്റർ വാഷ്, വാറ്റുപകരണങ്ങൾ, ഗ്യാസ് സിലിണ്ടർ സ്റ്റൗ എന്നിവ സഹിതം യുവാവ്പിടിയിലായി. ചെട്ടിച്ചാൽ കണ്ണെങ്കാടൻ വീട്ടിൽ ബിനോജ്(38) ആണ് പിടിയിലായത്.
രഹസ്യ വിവരമനുസരിച്ച് ഇന്നലെ വൈകീട്ട് ഇരിങ്ങാലക്കുട എക്സൈസ് ഉദ്യോഗസ്ഥർ ഇയാളുടെ വീട്ടിൽ നടത്തിയ തെരച്ചിലിലാണ് പിടിയിലായത്. എക്സൈസ് പ്രിവന്റീവ് ഓഫീസർ കെ.എൻ. സുരേഷ്, സി.ഇ.ഒ: ബിന്ദുരാജ്, വത്സൻ, രാകേഷ്, ശാലിനി, വിപിൻ എന്നിവർ ചേർന്നായിരുന്നു പരിശോധന നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |