കൊല്ലം: മോഷ്ടാവെന്ന് സംശയിക്കുന്ന യുവാവ് പൊലീസിന്റെ കൈപ്പിടിയിൽ നിന്ന് ഓടിരക്ഷപ്പെട്ടു. ബെൻസിഗർ ആശുപത്രിക്ക് സമീപമുള്ള മഹാഗണപതി ക്ഷേത്രത്തിന്റെ കൗണ്ടറിൽ നിന്ന് പണം മോഷ്ടിച്ചെന്ന് സംശയിക്കുന്ന യുവാവാണ് കടന്നുകളഞ്ഞത്.
ഇന്നലെ പുലർച്ചെയാണ് ക്ഷേത്ര കൗണ്ടറിലെ മേശയിൽ നിന്ന് 240 രൂപ മോഷണം പോയത്. പൊലീസ് സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കറുത്ത ടീ ഷർട്ടും ബർമുഡയും ധരിച്ച യുവാവാണ് മോഷണത്തിന് പിന്നിലെന്ന് വ്യക്തമായി. ഇതിനിടയിൽ ഈസ്റ്റ് പൊലീസ് രാവിലെ പത്ത് മണിയോടെ പ്രസ് ക്ലബിന് സമീപത്ത് വച്ച് ദൃശ്യങ്ങളിലേതിന് സമാനമായ രൂപസാദൃശ്യമുള്ള യുവാവിനെ കണ്ടു. തടഞ്ഞുനിറുത്തി ചോദ്യം ചെയ്യുന്നതിനിടയിലാണ് ഇദ്ദേഹം റെയിൽവേ ഗോഡൗണിനോട് ചേർന്നുള്ള കുറ്റിക്കാട്ടിലേക്ക് ഓടിരക്ഷപ്പെട്ടത്. പൊലീസ് സ്ഥലത്താകെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |