മൂവാറ്റുപുഴ: നിരവധി മോഷണക്കേസുകളിൽ പ്രതികളായ രണ്ടു യുവാക്കളെ പൊലീസ് അറസ്റ്റുചെയ്തു. മലപ്പുറം പൊന്നാനി സ്വദേശികളായ തൻസീർ (24), തഫ്സിർ (26) എന്നിവരാണ് പിടിയിലായത്.
മലപ്പുറം, പാലക്കാട്, എറണാകുളം ജില്ലകളിലായി നിരവധി വാഹനമോഷണം, കടകുത്തിത്തുറന്ന് മോഷണക്കേസുകളിലെ പ്രതികളാണ്. പല തവണ ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ള ഇവർ ജയിലിൽനിന്ന് പുറത്തിറങ്ങിയാൽ ഏതെങ്കിലും ഉൾഗ്രാമത്തിൽ ജോലിക്കെന്ന വ്യാജേന താമസിച്ച് മോഷണം നടത്തി മുങ്ങുകയാണ് രീതിയെന്ന് പൊലീസ് പറഞ്ഞു.
മൂവാറ്റുപുഴയിലും പരിസരങ്ങളിലുമായി അടുത്തിടെ നടന്ന മോഷണക്കേസുമായി ബന്ധപ്പെട്ട് ഡിവൈ.എസ് പി സനൽകുമാറിന്റെ നിർദേശാനുസരണം നടത്തിയ അന്വേഷണത്തിനിടെയാണ് ഇരുവരും കുടുങ്ങിയത്.
മൂവാറ്റുപുഴ സർക്കിൾ ഇൻസ്പെക്ടർ കെ.എസ്. ഗോപകുമാർ നേതൃത്വം നൽകിയ അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർ ശശികുമാർ, എ.എസ്.ഐ എം. രാജേഷ്, സിനിയർ സിവിൽ പൊലീസ് ഓഫീസർ അഗസ്റ്റിൻ ജോസഫ്, സി.പി.ഒമാരായ സനൂപ് പിഎസ്, ബേസിൽ സ്കറിയ എന്നിവരുമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |