പുനലൂർ: വിവാഹ വാഗ്ദാനം നൽകി 16 കാരിയായ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ മത്സ്യ വ്യാപാരിയായ യുവാവിനെ പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തു.വന്മളയിലെ വെട്ടിത്തിട്ട പുതുശേരി മേപ്പുറത്ത് വീട്ടിൽ ഷൈജിൻ കോശി(31)യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.കുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയെ തുടർന്ന് മഫ്തിയിൽ വെട്ടിത്തിട്ടയിൽ എത്തിയ പൊലീസ് മത്സ്യവുമായി വാഹനത്തിൽ എത്തിയ യുവാവിനെ പിടി കൂടുകയായിരുന്നു. ഇന്നലെ പോക്സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |