കോട്ടയം: ബൈക്കിൽ ചുറ്റിക്കറങ്ങി കഞ്ചാവ് വില്പന. രണ്ട് കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. വണ്ടൻമേട് ആമയാർ സ്വാമി കോളനിയിൽ കലേസെൽവമാണ് (30) ജില്ലാ നർക്കോട്ടിക് സെല്ലും വണ്ടൻമേട് പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടിയിലായത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
കമ്പത്തുനിന്ന് കഞ്ചാവ് കിലോ കണക്കിന് വാങ്ങിക്കൊണ്ടുവന്ന് ചെറുപൊതികളാക്കിയാണ് ഇയാൾ കച്ചവടം നടത്തിവന്നത്. ബൈക്കിന്റെ രഹസ്യ അറയിൽ ചെറു പൊതികളാക്കി സൂക്ഷിച്ചിരിക്കയായിരുന്നു കഞ്ചാവ്. ആവശ്യക്കാർ മൊബൈൽഫോണിൽ മിസ്കോൾ ചെയ്താൽ കലേസെൽവം ബൈക്കിൽ പാഞ്ഞെത്തി വിതരണം ചെയ്യുകയാണ് പതിവ്.
രഹസ്യ വിവരത്തെ തുടർന്ന് ജില്ലാ നർക്കോട്ടിക് സെല്ലും വണ്ടൻമേട് പൊലീസും ബൈക്ക് തടഞ്ഞുനിറുത്തിയാണ് പരിശോധന നടത്തിയത്. ജില്ലാ നർക്കോട്ടിക് സെൽ ഉദ്യോഗസ്ഥരായ മഹേശൻ, ജോഷി, അനൂപ്, ടോം, വണ്ടൻമേട് സി.ഐ. വി.എസ്. നവാസ്, എസ്.ഐമാരായ മുരളി, പി.ജി. വേണുഗോപാൽ, ഡിജു, സി.പി.ഒമാരായ ജോസഫ്, ബിനീഷ്, സുമേഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |