കൊട്ടിയം: പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെ ഏഴ് കുപ്പി ചാരായവുമായി യുവാവ് പിടിയിൽ. കണ്ണനല്ലൂർ നെടുമ്പന പാറവിള വീട്ടിൽ അലിഫ് മൻസിലിൽ അലിഫാണ് (23) കിളികൊല്ലൂർ പൊലീസിന്റെ പിടിയിലായത്.
ലോക്ക് ഡൗണിന്റെ ഭാഗമായി കല്ലുംതാഴം ജംഗ്ഷനിൽ വാഹന പരിശോധന നടത്തുകയായിരുന്ന പൊലീസ് സംഘമാണ് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.30ഓടെ യുവാവ് സഞ്ചരിച്ച സ്കൂട്ടറിന്റെ സീറ്റിനടിയിൽ നിന്ന് ചാരായം കണ്ടെത്തിയത്. തുടർന്ന് പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 20 ലിറ്റർ കോടയും പ്രഷർ കുക്കർ, ഗ്യാസ് സിലിണ്ടർ അടക്കമുള്ള വാറ്റ് ഉപകരണങ്ങളും കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |