കോട്ടയം: വിവാഹ വാഗ്ദാനം നൽകി പതിനേഴുകാരിയെ പീഡിപ്പിച്ച യുവാവിനെ ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തു. കുടമാളൂർ, പുളിഞ്ചുവട്, മുക്കുങ്കൽ ജോജോമോനെ (22)യാണ് ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ വീട്ടിൽ ആളില്ലാതിരുന്ന സമയത്ത് കയറി പീഡിപ്പിക്കുകയായിരുന്നുവെന്നുവെന്ന് പെൺകുട്ടി പൊലീസിന് മൊഴിനല്‍കി. ഗാന്ധിനഗർ ഇൻസ്പെക്ടർ സുരേഷ് വി. നായരുടെ നേത്യത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |