ഇരിട്ടി: കർണാടകയിൽ നിന്നും കേരളത്തിലേക്ക് മദ്യക്കടത്ത് തുടരുന്നു. ട്രാവലർ വാനിൽ കടത്തിയ 150 പാക്കറ്റ് കർണാടക മദ്യവുമായി രണ്ടുപേരെ ഇരിട്ടി പൊലീസ് അറസ്റ്റ് ചെയ്തു. പാനൂർ സ്വദേശികളായ എകരം പറമ്പത്ത് വീട്ടിൽ എ.പി. രമിത്ത് ലാൽ (26), കുന്നോത്ത്പറമ്പിലെ തെരുവത്ത് വീട്ടിൽ സുജിത്ത് ലാൽ (30) എന്നിവരാണ് അറസ്റ്റിലായത് .
മാക്കൂട്ടം ചുരം വഴി അടുത്ത ദിവസങ്ങളിൽ പച്ചക്കറികയറ്റിവന്ന വാഹനങ്ങളിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന മദ്യം എക്സൈസും ,പൊലീസും പിടികൂടിയിരുന്നു. വ്യാഴാഴ്ച പുലർച്ചെ 5 മണിയോടെ ഇരിട്ടി പൊലീസ് സ്റ്റേഷന് സമീപം നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് 6 യാത്രക്കാരുമായി ബംഗളൂരുവിൽ നിന്നും എത്തിയ ട്രാവലറിൽ നിന്നും മദ്യം പിടികൂടിയത്. സി.ഐ എം.ബി. രാജേഷ്, എസ്.ഐമാരായ കെ.കെ. രാജേഷ്, അബ്ബാസ് അലി , അഖിൽ, സിവിൽ പൊലീസ് ഓഫീസർമാരായ അബ്ദുൽ നവാസ്, ഷൗക്കത്തലി, സൗമ്യ കുര്യൻ, നിതിൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു വാഹന പരിശോധന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |