കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണം പിടികൂടി. എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരിൽ നിന്ന് 1.85 കോടി രൂപയുടെ 3334 ഗ്രാം സ്വർണമാണ് പിടികൂടിയത്. വടകര സ്വദേശി അബ്ദുൽ ഷരീഫ്, മലപ്പുറം സ്വദേശി നഷീദ് അലി എന്നിവരാണ് പിടിയിലായത്. ഡി.ആർ.ഐയും കസ്റ്റംസും ചേർന്നാണ് ഇരുവരെയും പിടികൂടിയത്. ക്യാപ്സൂൾ, കുഴമ്പ് രൂപങ്ങളിലാക്കിയാണ് സ്വർണ്ണം കടത്താൻ ശ്രമിച്ചത്. കഴിഞ്ഞ ദിവസം 967 ഗ്രാം സ്വർണ്ണവുമായി നരിക്കോട് സ്വദേശി ഉമ്മറിനെ കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് റെയ്ഡ് ശക്തമാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |