പരവൂർ: ബൈക്കിൽ ചാരായവുമായി വിൽപ്പനയ്ക്ക് പോകുകയായിരുന്ന രണ്ടു പേർ പൊലീസിന്റെ പിടിയിലായി. പൂതക്കുളം വിശാഖം വീട്ടിൽ അഖിൽ (32), നെടുങ്ങോലം കിഴക്കേ ചരുവിള വീട്ടിൽ ഷിനു (33) എന്നിവരെയാണ് പരവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 750 മില്ലി ലിറ്റർ ചാരായവും കണ്ടെടുത്തു.
കലയ്ക്കോട് പബ്ലിക് ഹെൽത്ത് സെന്ററിന് സമീപത്ത് വച്ച് പരവൂർ ഇൻസ്പെക്ടർ സംജിത് ഖാൻ, എസ്.ഐ വിജിത് കെ. നായർ, ഗോപകുമാർ, നിസാം, എ.എസ്.ഐ ഹരി സോമൻ, എസ്.സി.പി.ഒ പ്രമോദ്, അനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |