കുന്നത്തൂർ : വ്യാജച്ചാരായ നിർമ്മാണത്തിനായി സൂക്ഷിച്ചിരുന്ന 175 ലിറ്റർ കോടയുമായി യുവാവിനെ ശാസ്താംകോട്ട പൊലീസ് പിടികൂടി.കുന്നത്തൂർ തുരുത്തിക്കര സാലിസദനം വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന തിരുവനന്തപുരം പള്ളിക്കൽ പ്ലാവിളമുറിയിൽ കൊച്ച്കോണത്ത് വീട്ടിൽ ശ്രീക്കുട്ടനാണ് (21) അറസ്റ്റിലായത്. കുന്നത്തൂർ തുരുത്തിക്കര ഇമ്മാനുവേൽ പള്ളിക്ക് സമീപമുള്ള പുരയിടത്തിൽ നിന്നാണ് കോട പിടികൂടിയത്. അഞ്ച് കന്നാസുകളിലായാണ് സൂക്ഷിച്ചിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |