ആലുവ: മോഷ്ടിച്ച ബൈക്കിൽ കറങ്ങിനടന്ന പ്രായപൂർത്തിയാകാത്തയാൾ ഉൾപ്പെടെ രണ്ടുപേർ പൊലീസ് പിടിയിൽ. പോഞ്ഞാശേരി പതിശാലിൽ വീട്ടിൽ ബിനു വർഗീസ് (24), പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരെയാണ് തടിയിട്ടപറമ്പ് പൊലീസ് പിടികൂടിയത്.
കഴിഞ്ഞയാഴ്ചയാണ് അസൈനാർ എന്നയാളുടെ ബൈക്ക് മോഷണംപോയത്. തുടർന്ന് എസ്.പി കെ. കാർത്തിക്കിന്റെ നിർദ്ദേശാനുസരണം പ്രത്യേകടീം രൂപീകരിച്ച് അന്വേഷിക്കവെയാണ് മോഷ്ടാക്കൾ പിടിയിലാകുന്നത്. ഇടുക്കി സ്വദേശികളായ ഇരുവർക്കും ബലൂൺ വില്പനയാണ് തൊഴിൽ. പെരുമ്പാവൂർ, കോട്ടയം തുടങ്ങിയ സ്റ്റേഷനുകളിൽ അഞ്ചിലേറെ കേസുകളിലെ പ്രതികളാണിവർ.
ഇൻസ്പെക്ടർ ആർ. രജീഷ്, എസ്.ഐ എൻ.എസ്. റോയി, എ.എസ്.ഐ എൻ.കെ. ജേക്കബ്, എസ്.സി.പി.ഒ. ഷമീർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |