കല്ലമ്പലം: ചീട്ടുകളിക്കിടെ പണത്തെച്ചൊല്ലിയുണ്ടായ തർക്കത്തിൽ സുഹൃത്തിന്റെ തലയ്ക്കടിച്ച് പരിക്കേല്പിച്ചയാളെ പള്ളിക്കൽ പൊലീസ് അറസ്റ്റുചെയ്തു. പള്ളിക്കൽ മുക്കംകോട് ഹാരിസ് മൻസിലിൽ ഷിജുവാണ് (41) പിടിയിലായത്. മുക്കംകോട് ചരുവിള വീട്ടിൽ ബിജുവിനാണ് പരിക്കേറ്റത്.
23ന് ഒരു സംഘം പണംവച്ച് ചീട്ടുകളിക്കുന്ന വിവരമറിഞ്ഞ് പള്ളിക്കൽ പൊലീസ് സ്ഥലത്തെത്തി. ഈ സമയം ഇരുവരും ഉൾപ്പെട്ട സംഘം ഓടി രക്ഷപ്പെട്ടു. പൊലീസ് മടങ്ങിപ്പോയപ്പോൾ തിരികെയെത്തിയ ഷിജുവും ബിജുവും പണത്തിന്റെ പേരിൽ വഴക്കിടുകയും മറ്റുള്ളവർ പിടിച്ചുമാറ്റുകയും ചെയ്തു. എന്നാൽ അന്ന് വൈകിട്ട് 4ന് പള്ളിക്കൽ ജംഗ്ഷനിൽ ഇരുവരും വീണ്ടും കണ്ടുമുട്ടുകയും അടിപിടി കൂടുകയുമായിരുന്നു. ഷിജു തടിക്കഷ്ണം ഉപയോഗിച്ചാണ് ബിജുവിനെ ആക്രമിച്ചത്.
തുടർന്ന് രാത്രിയോടെ പള്ളിക്കൽ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറായ ഷിജുവിനെ എസ്.ഐ ശരലാലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടുകയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.
ഫോട്ടോ: അറസ്റ്റിലായ പ്രതി ഷിജു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |