തൃപ്പൂണിത്തുറ: കണയന്നൂർ മണകുന്നം പത്താംമൈലിൽ ഇലഞ്ഞിമൂട്ടിൽ അഖിലി (23)നെ 900 ഗ്രാം കഞ്ചാവുമായി തൃപ്പൂണിത്തുറ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ബിജു വർഗ്ഗീസിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. എറണാകുളം, കോട്ടയം ജില്ലകൾ കേന്ദ്രികരിച്ചു കഞ്ചാവ് വിൽപന നടത്തുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പത്താംമൈൽ ഭാഗത്തു നിന്നാണ് ഇയാളെ പിടികൂടിയത്. സമൂഹമാധ്യമം വഴി രണ്ടു വർഷത്തിലധികമായി കഞ്ചാവ് വിൽപ്പനയിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് ഇയാൾ എക്സൈസിനോട് സമ്മതിച്ചു. ഇടപാടുകാരിൽ സ്ത്രീകളുമുണ്ട്. ഇയാൾക്കു കഞ്ചാവ് നൽകിയ ആളെക്കുറിച്ച് സൂചന ലഭിച്ചതായും താമസിക്കാതെ പിടികൂടുമെന്നും എക്സൈസ് അറിയിച്ചു. പരിശോധനയി ൽ പ്രിവന്റീവ് ഓഫീസർ രതിഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ ജ്യോതിഷ്, ശശി, ധീരു. ജെ. അറക്കൽ, സെയ്ദ് , ഷിജു, വനിത സിവിൽ എക്സൈസ് ഓഫിസർ റസീന എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |