ആലുവ: ആലുവയിൽ നിന്ന് ബൈക്ക് മോഷ്ടിച്ച കേസിൽ കണ്ണൂർ ഇരിട്ടി പുളിച്ചമ്പ്ര കൊടിലൻ വീട്ടീൽ ഞൊണ്ടി നിസാർ എന്ന് വിളിക്കുന്ന നിസാർ (45), ആലപ്പുഴ അരൂർ പുത്തനങ്ങാടി അറക്കപറമ്പ് വീട്ടിൽ സേതുരാജ് (54) എന്നിവരെ ആലുവ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു.
കേസുമായി ബന്ധപ്പെട്ട് ജെറീഷ് എന്നയാളെ മോഷ്ടിച്ച ബൈക്കുമായി പൊലീസ് നേരത്തെ പിടികൂടിയിരുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ് ഇവർ. ഇൻസ്പെക്ടർ പി.എസ്. രാജേഷ്, എസ്.ഐ കെ.എ. ടോമി, എ.എസ്.ഐ പി.എ. സജീവ്, സി.പി.ഒ മാരായ മുഹമ്മദ് ആമീർ, കെ.ബി. മാഹിൻഷാ, സജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |