കൊല്ലം: വീട്ടിൽ ചാരായം വാറ്റുന്നതിനിടെ കൊട്ടിയം കണ്ടച്ചിറമുക്ക് പറന്തിയിൽ പുഷ്പ വിലാസത്തിൽ അനിൽ ആൻഡ്രൂസിനെ (51) കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ നാല് ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. എസ്.ഐമാരായ സജീർ, അനൂപ്, പ്രവീൺ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മിന്നൽ പരിശോധനയിലൂടെ പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |