ത്യക്കാക്കര: നവീകരിച്ച മുനിസിപ്പൽ എൽ.പി സ്കൂൾ മന്ദിരത്തിൽ കുട്ടികൾ എത്തും മുമ്പേ പുതിയ കുടിവെള്ള ടാപ്പുകൾ മോഷ്ടാക്കൾ കവർന്നു. സ്കൂൾ മന്ദിരത്തിന്റെ പിൻഭാഗത്തു ശുചിമുറിയുടെ വാതിൽ പൊളിച്ച് അകത്തു കടന്നാണ് ഏഴ് സ്റ്റീൽ ടാപ്പുകളും പുറത്ത് വെള്ളം കുടിക്കാൻ സ്ഥാപിച്ചിരുന്ന മൂന്നു ടാപ്പുകളും മോഷ്ടിച്ചത്. ഇവ മുറിച്ചെടുത്തപ്പോൾ അനുബന്ധ സാമഗ്രികൾക്കും കേട് സംഭവിച്ചിട്ടുണ്ട്. ഇന്നലെയാണ് ഹെഡ്മിസ്ട്രസ് സൗദാമിനി കുനീലിന്റെ ശ്രദ്ധയിൽ ഇക്കാര്യം പെടുന്നത്. കണ്ടെയ്ൻമെന്റ് സോൺ ആയിരുന്നതിനാൽ ഹെഡ്മിസ്ട്രസ് ഒറ്റയ്ക്കു വന്നാണ് സ്കൂളിൽ പാഠപുസ്തക വിതരണം ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കിയിരുന്നത്. ഇതു മൂലം ഈ ഭാഗത്തേക്ക് ശ്രദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല. പുതിയ മന്ദിരം നിർമ്മാണവുമായി ബന്ധപ്പെട്ട നടപടികൾക്കായി നഗരസഭയിൽ നിന്ന് ആൾ എത്തിയപ്പോഴാണ് ഈ ഭാഗത്തേക്കു പോയതും മോഷണക്കാര്യം അറിയുന്നതും. പൊലീസെത്തി പരിശോധന നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |