മാവേലിക്കര: മാവേലിക്കര എക്സൈസ് റേഞ്ച് ഓഫീസിൽ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രിവന്റീവ് ഓഫീസർ റ്റി.എ വിനോദ്കുമാറും സംഘവും നടത്തിയ പരിശോധനയിൽ 250 ലിറ്റർ വാഷ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് തൃപ്പെരുംതുറ തെക്കുംമുറിയിൽ കാങ്കേരി വീട്ടിൽ ഉല്ലാസിനെ ചാരായം വാറ്റാൻ പാകപ്പെടുത്തിവെച്ച വാഷുമായി എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പ്രതിയെ ചെങ്ങന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. പ്രിവന്റീവ് ഓഫീസർ എസ്.ഹാരിസ്, സിവിൽ എക്സൈസ് ഓഫീസർമാരായ അനിൽകുമാർ, സനൽ സിബിരാജ്, സിജു.പി ശശി, വിനീത് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |