തൃശൂർ: ഗവൺമെന്റ് ഡെന്റൽ കോളേജിലെ വിദ്യാർത്ഥിനിയെയും മെഡിക്കൽ കോളേജിലെ നഴ്സിനെയും ബൈക്കിൽ പിന്തുടർന്ന് ശല്യം ചെയ്ത സംഭവത്തിൽ കീഴ്ശാന്തിയെ മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം തിരുവല്ല സ്വദേശി കുപ്പത്തിൽ വീട്ടിൽ ഗോപികൃഷ്ണനെയാണ് (20) അറസ്റ്റ് ചെയ്തത്. പാർളിക്കാട് നടരാജഗിരി ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിലെ കീഴ്ശാന്തിയാണിയാൾ. രാത്രി സമയങ്ങളിൽ മെഡിക്കൽ കോളേജ് കാമ്പസിൽ കാടുപിടിച്ച് കിടക്കുന്ന ആരുമില്ലാത്ത സ്ഥലങ്ങളിൽ ബൈക്കിലെത്തി ഇയാൾ സമാനമായ രീതിയിൽ നിരവധി പേർക്ക് നേരെ ഇത്തരത്തിൽ കൃത്യം നടത്തിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അനന്തലാൽ, എസ്.ഐ വിജയരാജൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |