ആലക്കോട്: മലയോരമേഖലയിലെ എക്സൈസ് റെയ്ഡുകളിൽ പിടികൊടുക്കാതെ വ്യാജചാരായ നിർമ്മാണ ലോബി വിലസുന്നു. വായാട്ടുപറമ്പ്, നടുവിൽ, ഉത്തൂർ എന്നിവിടങ്ങളിൽ ആലക്കോട് അസി. എക്സൈസ് ഇൻസ്പെക്ടർ ടി.എച്ച്. ഷെഫീഖിന്റെ നേതൃത്വത്തിൽ നടത്തിയ വ്യാപക റെയ്ഡിൽ ഉത്തൂർ പാലേരിത്തട്ടിലെ ഒഴിഞ്ഞ ചെങ്കൽപണയ്ക്ക് സമീപം കുറ്റിക്കാടുകൾക്കിടയിൽ പ്രവർത്തിച്ച വൻ വാറ്റുകേന്ദ്രം കണ്ടെത്തി നശിപ്പിച്ചു. ചാരായ നിർമ്മാണത്തിനായി സൂക്ഷിച്ച 185 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തു. പ്രതികൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. പ്രിവന്റ്രീവ് ഓഫീസർമാരായ പി.ആർ. സജീവ്, കെ. അഹമ്മദ്, സി.ഇ.ഒ.മാരായ ടി.വി. മധു, വി. ധനേഷ്, സുരേന്ദ്രൻ, ഡ്രൈവർ ജോജൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |