നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ലക്ഷങ്ങൾ വിലമതിക്കുന്ന മൂന്ന് കിലോ ക്രിസ്റ്റൽ രൂപത്തിലുള്ള ഹെറോയിനുമായി സിംബാബ്വെ സ്വദേശിനി പിടിയിലായി. ഖത്തറിൽ നിന്ന് ഖത്തർ എയർവേയ്സ് വിമാനത്തിൽ കൊച്ചിയിലെത്തിയ ഷാരോൺ കിക്വാസയെ (30) വിമാനത്താവളത്തിലെ സുരക്ഷാ വിഭാഗം ജീവനക്കാരാണ് പിടികൂടിയത്.
കൊച്ചിയിൽ നിന്ന് ഇൻഡിഗോ വിമാനത്തിൽ ഡൽഹിയിലേക്ക് പോകുന്നതിനായുള്ള പരിശോധനയ്ക്കിടെ ബാഗിൽ അഞ്ച് പായ്ക്കറ്റുകളിലാക്കി സൂക്ഷിച്ച ഹെറോയിൻ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇവരെ നാർക്കോട്ടിക് വിഭാഗത്തിന് കൈമാറി. പിടികൂടിയ ഹെറോയിന് അന്താരാഷ്ട്ര വിപണിയിൽ 30 ലക്ഷത്തോളം രൂപ വില കണക്കാക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |