കൊച്ചി: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിന് സമീപമുള്ള ശ്രീകുമാരേശ്വര സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ മോഷണം. ക്ഷേത്രത്തിന്റെ ഓഫിസ് മുറി കുത്തിത്തുറന്ന് 28000 രൂപയോളം കവർന്നു. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഓഫീസ് കെട്ടിടത്തിന്റെ താഴ് അറത്ത മോഷ്ടാവ് അകത്തു കയറി ഷെൽഫിൽ വച്ചിരുന്ന പണം മോഷ്ടിക്കുകയായിരുന്നു. ഷെൽഫിൽ തന്നെ ഇരുന്ന ചുറ്രമ്പലത്തിന്റെ താക്കോലും എടുത്ത ശേഷം അകത്തു കയറി ഇവിടെയും മോഷണത്തിനുള്ള ശ്രമം നടത്തി. ഓഫീസ് കെട്ടിടത്തിൽ നിന്നും എടുത്ത ചുറ്റിക അടക്കമുമുള്ള ഉപകരണങ്ങൾ ഓരോ ക്ഷേത്ര നടയിലും കൊണ്ടു വച്ച ശേഷമാണ് ഇയാൾ പണവുമായി മുങ്ങിയത്. രാവിലെ ക്ഷേത്രം കീഴ്ശാന്തി പി.എൻ.തിരുമേനി നിത്യപൂജയ്ക്ക് എത്തിയപ്പോഴാണ് മോഷണം നടന്ന സംഭവം അറിയുന്നത്. ഉടൻ തന്നെ ക്ഷേത്രഭാരവാഹികളെയും സെൻട്രൽ പൊലീസിനെയും വിവരം അറിയിച്ചു. ക്ഷേത്രത്തിൽ സി.സി.ടി.വി ക്യാമറ ഇല്ലാത്തതിനാൽ സമീപത്തെ പ്രീ പെയ്ഡ് സ്റ്റാൻഡിലെയും ഹോട്ടലിലെയും സി.സി.ടി.വി ദൃശ്യങ്ങളും ശേഖരിക്കുമെന്ന് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |