കൊട്ടാരക്കര: അമ്മായിയമ്മയെ ഓട്ടോയിൽ കൊണ്ടുപോയെന്ന വിരോധത്തിൽ ഓട്ടോ ഡ്രൈവറെ മർദ്ദിച്ച യുവാവ് അറസ്റ്റിൽ. പുനലൂർ വാളക്കോട് വാഴമൺ സനാമൻസിലിൽ മുഹമ്മദ്ഖാനെയാണ് (35) കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. മുഹമ്മദ് ഖാനും ഭാര്യയുടെ മാതാവുമായി സ്വരച്ചേർച്ചയിലായിരുന്നില്ല. അമ്മായിയമ്മ ഓട്ടം വിളിച്ചപ്പോൾ കലയപുരം പെരുംകുളം മേലേവിള പുത്തൻവീട്ടിൽ നിസാർ(47) ഓട്ടോയുമായി ചെല്ലുകയുണ്ടായി. ഈ വിരോധത്തിലാണ് കഴിഞ്ഞ ദിവസം നെല്ലിക്കുന്നം ജംഗ്ഷനിൽവച്ച് നിസാറിന്റെ ഓട്ടോ തടഞ്ഞുനിർത്തി മുഹമ്മദ് ഖാൻ ആക്രമിച്ചത്. നിസാറിന്റെ കണ്ണിന് പരിക്കേൽപ്പിക്കുകയും ഹോളോ ബ്രിക്സുകൊണ്ട് ഓട്ടോയുടെ ഗ്ളാസ് തകർക്കുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |