കുണ്ടറ: കുടുംബ വഴിക്കിനെത്തുടർന്ന് മാതാപിതാക്കളെ ക്രൂരമായി മർദ്ദിച്ച മകൻ അറസ്റ്റിൽ. മുളവന കന്നിമ്മേൽമുക്ക് തണ്ടാർകുളത്തിന് സമീപം പുത്തൻവിള തെക്കേതിൽ ഷാഹുലിനെയാണ്(44) കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തത്. മൈദീൻകുഞ്ഞിനെയാണ് കമ്പിവടികൊണ്ട് മകൻ ക്രൂരമായി മർദ്ദിച്ചത്. തടസം പിടിക്കാനെത്തിയ മാതാവിനെയും മർദ്ദിച്ചു. കൊലപാതക ശ്രമത്തിനാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |