മട്ടന്നൂർ: മട്ടന്നൂർ റേഞ്ച് ഇൻസ്പെക്ടർ എ.കെ. വിജേഷും സംഘവും മട്ടന്നൂരിൽ വച്ച് ഓട്ടോ റിക്ഷയിൽ കടത്തുകയായിരുന്ന 28 കുപ്പി വിദേശ മദ്യവുമായി കല്ലൂർ അരിങ്ങോട് സ്വദേശി ശ്രീനിലയത്തിൽ ആർ. വെള്ളസ്വാമി(38)യെ അറസ്റ്റ് ചെയ്തു. മദ്യം കടത്താനുപയോഗിച്ച ഓട്ടോ റിക്ഷയും കസ്റ്റഡിയിലെടുത്തു. പരിശോധന നടത്തിയ എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർ കെ. ആനന്ദ കൃഷ്ണൻ, കെ.കെ. ഷാജി (ഗ്രേഡ് പ്രിവന്റീവ് ഓഫീസർ), സിവിൽ എക്സൈസ് ഓഫീസർമാരായ ടി.ഒ. വിനോദ്, എം.പി. ഹാരിസ്, വി.എൻ. സതീഷ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ കെ.എസ്. സോഷ്ന എന്നിവരും ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |