പരവൂർ : മാവിൻമൂട് ജംഗ്ഷനിലെ ലോട്ടറിക്കട കുത്തിത്തുറന്ന് പണവും സാധനങ്ങളും മോഷ്ടിച്ചു. കൂനയിൽ റോഡുവിള വീട്ടിൽ രാധാകൃഷ്ണപിള്ളയുടെ കടയിലാണ് മോഷണം നടന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന 8850 രൂപയും കടയിലെ സ്റ്റേഷനറി സാധനങ്ങളുമാണ് നഷ്ടപ്പെട്ടത്. 35,000 രൂപയുടെ നഷ്ടമുണ്ടായതായി രാധാകൃഷ്ണപിള്ള പറയുന്നു.
കടയുടെ പിന്നിലുള്ള വാതിലിന്റെ പൂട്ടുപൊളിച്ചാണ് മോഷ്ടാക്കൾ അകത്തുകടന്നത്. പരവൂർ പൊലീസിൽ പരാതി നൽകി. ആറു മാസം മുൻപും ഇവിടെ മോഷണശ്രമം നടന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |