മട്ടന്നൂർ: ചാരായം കൈവശം വച്ചതിന് വളയങ്കോട് സ്വദേശി ശിവൻ, ഷാജി എന്നിവരെ ഇരിട്ടി എക്സൈസ് പിടികൂടി. എക്സൈസ് ഇൻസ്പെക്ടർ സി. ഷാബുവും പാർട്ടിയും കൂടി വളയങ്കോട് സ്വദേശി ശിവൻ എന്നയാളെ 2 ലിറ്റർ ചാരായം സഹിതവും പ്രിവന്റീവ് ഓഫീസർ കെ. ഉമ്മറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 2 ലിറ്റർ ചാരായ സഹിതം ഷാജി എന്നയാളെയും അറസ്റ്റ് ചെയ്തു. ആറളം വില്ലേജിലെ വളയങ്കോട് എന്ന സ്ഥലത്ത് കടകളിലും മറ്റും കേന്ദ്രീകരിച്ച് ചാരായ വിൽപ്പന ഉണ്ടെന്ന കണ്ണൂർ എക്സൈസ് ഇന്റലജൻസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ചാരായം പിടികൂടിയത്. പാർട്ടിയിൽ പ്രവന്റീവ് ഓഫീസർ ഒ. നിസാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ബിജു, പി. സുരേഷ്, സുനേഷ്, സജേഷ്, എക്സൈസ് ഡ്രൈവർ ജോർജ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |