ഹരിപ്പാട്: മധുക്കൽ ഭാഗത്തു നടത്തിയ പരിശോധനയിൽ 1491 പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളുമായി കടയുടമ പിടിയിൽ. മാവേലിക്കര പല്ലാരിമംഗലം വടക്കേമാങ്കുഴി പ്രസാദ് നിവാസിൽ ജയപ്രസാദ് (65) ആണ് പിടിയിലായത്.
പ്രായപൂർത്തി ആകാത്ത കുട്ടികൾക്ക് പുകയില വില്പന നടത്തുന്നു എന്ന രഹസ്യവിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ തൃക്കുന്നപ്പുഴ സി.ഐ ദിലീഷിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ മധുക്കൽ ശ്രീകൃഷ്ണ സ്റ്റോഴ്സിൽ നിന്നാണ് ഹാൻസ്, കൂൾ എന്നീ ലഹരിവസ്തുക്കൾ പിടികൂടിയത്. ഇവയ്ക്ക് എഴുപതിനായിരം രൂപയോളം വിലവരുമെന്നാണ് കണക്കാക്കുന്നത്. എസ്.ഐ രാജ്കുമാർ, സി.പി.ഒമാരായ രാജീവ്, അഖിൽ മുരളി, ഷാജഹാൻ എന്നിവർ പങ്കെടുത്തു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |