പാലക്കാട്: സ്പെഷ്യൽ സ്ക്വാഡും, ആർ.പി.എഫ് ക്രൈം ഇന്റലിജൻസ് സംഘവും സംയുക്തമായി പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 85കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ ഉടമസ്ഥനില്ലാതെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
ആർ.പി.എഫ് സി.ഐ.ബി സർക്കിൾ ഇൻസ്പെക്ടർ രോഹിത് കുമാർ, എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പ്രിവന്റീവ് ഓഫീസർ ജി.പ്രഭ, ആർ.പി.എഫ് സി.ഐ.ബി അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സജി അഗസ്റ്റിൻ, കോൺസ്റ്റബിൾമാരായ വി.സവിൻ, ഒ.കെ.അജീഷ്, എൻ.അശോക്, എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സി.ഇ.ഒമാരായ എം.അഷറഫലി, അലി അസ്കർ, ഡി.വിപിൻദാസ്, ഡ്രൈവർ ജി.അനിൽകുമാർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |