SignIn
Kerala Kaumudi Online
Thursday, 25 April 2024 4.05 PM IST

പോക്സോ കേസ് പ്രതിയുടെ പഞ്ചായത്ത് അംഗത്വം അയോഗ്യമാക്കാൻ തീരുമാനിച്ചു

pocso

കല്ലമ്പലം: നാവായിക്കുളം ഗ്രാമപഞ്ചായത്തിൽ മരുതിക്കുന്ന് വാർഡിലെ മെമ്പറായ സഫറുള്ളയുടെ പഞ്ചായത്തംഗത്വം അയോഗ്യമാക്കുന്നതിന് ഇലക്‌ഷൻ കമ്മിഷനോട് ശുപാർശ ചെയ്യാൻ ഇന്നലെ കൂടിയ പഞ്ചായത്ത് കമ്മിറ്റിയിൽ തീരുമാനമായി. യു.ഡി.എഫിലെ എട്ട് മെമ്പർമാർമാരും ബി.ജെ.പിയിലെ അഞ്ച് മെമ്പർമാരും നൽകിയ നോട്ടീസിന്റെ അടിസ്ഥാനത്തിൽ കൂടിയ പഞ്ചായത്തിന്റെ സ്പെഷ്യൽ കമ്മിറ്റിയിൽ യു.ഡി.എഫും ബി.ജെ.പിയും അവതരിപ്പിച്ച പ്രമേയത്തിൽ പോക്സോ കേസ് പ്രതിയായ സഫറുള്ള കഴിഞ്ഞ അഞ്ച് ജനറൽ കമ്മിറ്റി യോഗങ്ങളിൽ മതിയായ കാരണങ്ങൾ ഇല്ലാതെയും നിയമപരമായി ലീവിന് നോട്ടീസ് നൽകാതെയും പങ്കെടുത്തില്ല. ഇത് പഞ്ചായത്തീരാജ് ആക്ട് പ്രകാരം അംഗത്വം നഷ്ടപ്പെടാൻ കാരണമാണെന്ന് പ്രമേയത്തിലൂടെ ചൂണ്ടികാണിച്ചതോടെ നിയമപരമായി നടപടി സ്വീകരിക്കുന്നതിന് ഇലക്‌ഷൻ കമ്മിഷനോട് ആവശ്യപ്പെടാൻ യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്താൻ ആവശ്യപ്പെട്ടു. അതിന്റെ അടിസ്ഥാനത്തിൽ ഭരണകക്ഷിയായ എൽ.ഡി.എഫ് ഈ തീരുമാനത്തിനോട് യോജിക്കുകയും തീരുമാനം ഇലക്‌ഷൻ കമ്മിഷനെ അറിയിച്ച് നിയമപരമായി നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.