കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സൈനികനെ ലഡാക്കിലെ അതിർത്തിയിൽ നിന്ന് സംസ്ഥാന പൊലീസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടി. ചവറ കുളങ്ങരഭാഗം മുറിയിൽചേരി പുത്തൻവീട്ടിൽ മനുമോഹനാണ് (32) അറസ്റ്റിലായത്.
പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ലാഡാക്കിലെ ജോലി സ്ഥലത്തേക്ക് പോയ ഇയാളെ അറസ്റ്റ് ചെയ്യുന്നതിന് സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിൽ സ്പെഷ്യൽ സ്ക്വാഡ് രൂപീകരിച്ചിരുന്നു. ജമ്മുകാശ്മീർ പൊലീസ് സൂപ്രണ്ട് ചന്ദൻ കോഫ്തീയുടെ സഹായത്തോടെ കരസേന അധികൃതരുമായി ബന്ധപ്പെട്ടു. തുടർന്ന് അതിർത്തിയിൽ നിന്ന് 900 കിലോമീറ്റർ താഴെയുള്ള ജൗറി പട്ടാളക്യാമ്പിലെത്തിച്ച് പ്രതിയെ കരസേന പൊലീസിന് കൈമാറുകയായിരുന്നു.
തെക്കുംഭാഗം ഇൻസ്പെക്ടർ പി.ജി മധു, എസ്.ഐമാരായ സതീഷ് ശേഖർ, വിജയകുമാർ, എ.എസ്.ഐമാരായ ക്രിസ്റ്റിൻ ആന്റണി, ഹരികൃഷ്ണൻ എന്നിവരടങ്ങിയ സംഘത്തിനായിരുന്നു അന്വേഷണ ചുമതല. എസ്.ഐ സതീഷ് ശേഖർ, എ.എസ്.ഐമാരായ ക്രിസ്റ്റിൻ ആന്റണി, ഹരികൃഷ്ണൻ എന്നിവർ ലഡാക്കിൽ പോയ സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |