കൊല്ലം: പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വീട്ടമ്മയെ എസ്.ഐ ഭീഷണിപ്പെടുത്തിയെന്നു പരാതി. മൺറോതുരുത്ത് പട്ടംതുരുത്ത് കലാഭവൻ വീട്ടിൽ കവിത ഹരികുമാർ കിഴക്കേ കല്ലട എസ്.ഐക്കെതിരെയാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.
പരാതി ഇങ്ങനെ: 'കഴിഞ്ഞ 27ന് ജോലി കഴിഞ്ഞു വരുന്നതിനിടെ സ്കൂട്ടർ ജങ്കാറിൽ നിന്നിറക്കാൻ ശ്രമിച്ചപ്പോൾ ഒരു സ്ത്രീയുടെ കാലിൽ തട്ടി. കൊലുസ് വളഞ്ഞതായി സ്ത്രീ പറഞ്ഞപ്പോൾ നന്നാക്കി നൽകാമെന്ന് മറുപടി പറഞ്ഞു. തുടർന്ന് വീട്ടിലെത്തിയപ്പോൾ സ്ത്രീയുടെ ഭർത്താവ് പിന്നാലെ വന്ന് ഹെൽമെറ്റ് കൊണ്ട് അടിച്ചു. ബോധരഹിതയായി ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടു. വൈകിട്ട് കിഴക്കേ കല്ലട സ്റ്റേഷനിൽ പരാതി നൽകാനെത്തി. അക്രമിച്ചയാളുടെ ഭാര്യ നൽകിയ പരാതിയിൽ എനിക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് ഭീഷണപ്പെടുത്തി. പരാതി പിൻവലിച്ചില്ലെങ്കിൽ വണ്ടി തട്ടിയത് അടക്കം മൂന്ന് കേസ് എടുക്കുമെന്നു എസ്. ഐ ഫോണിൽ പറഞ്ഞു'
എസ്.ഐയുടെ വിശദീകരണം: 'സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കൂട്ടർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഞാൻ ആരെയും വിളിച്ച് ഭീഷണിപ്പെടുത്തിയിട്ടില്ല.'
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |