കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി ഒളിവിൽ പോയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കോതമംഗലം പിണ്ടിമന സ്വദേശി റിജു എബ്രഹാം (35) ആണ് അറസ്റ്റിലായത്.
2020 മാർച്ചിൽ കാനഡയിൽ പോകുന്നതിനായി പരാതിക്കാരൻ പ്രതിക്ക് 1,00,000 രൂപ നൽകിയിരുന്നു. മൂന്നുമാസത്തിനുള്ളിൽ കാനഡയിൽ പോകാമെന്നായിരുന്നു വാഗ്ദാനം. ഒരു വർഷം കഴിഞ്ഞിട്ടും വിസയെത്താത്തതിനെ തുടർന്ന് പണം തിരികെ ചോദിച്ചതിനു പിന്നാലെ പ്രതി മുങ്ങി.
പ്രതിക്ക് ഉദ്യോഗാർത്ഥികളെ വിദേശത്തേക്ക് റിക്രൂട്ട് ചെയ്യാനുള്ള നിയമപരമായ അംഗീകാരം ഇല്ലെന്ന് പൊലീസിന്റെ അന്വേഷണത്തിൽ വ്യക്തമായി. കോതമംഗലം, ചാലിശ്ശേരി, അഗളി, സെൻട്രൽ പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ സമാനമായ കേസുകൾ ഉണ്ടായിരുന്നതായും തെളിഞ്ഞു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ നീക്കത്തിലാണ് പ്രതി പിടിയിലായത്. അസിസ്റ്റന്റ് കമ്മിഷണർ ലാൽജിയുടെ നിർദ്ദേശ പ്രകാരം സെൻട്രൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്. വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |