കാഞ്ഞങ്ങാട്: രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച കാസർകോട്ടെ ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ ഒൻപത് മാസമായി ഒളിവിലായിരുന്ന സ്ഥാപനത്തിന്റെ എം.ഡിയും മുഖ്യപ്രതിയുമായ ചന്തേര മാണിയാട്ടെ ടി.കെ. പൂക്കോയ തങ്ങൾ (63) ഹൊസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങി. ഇന്നലെ രാവിലെ 11ഓടെ കാഞ്ഞങ്ങാട്ടെ അഭിഭാഷകൻ പി.വൈ. അജയകുമാർ മുഖേനയാണ് കോടതിയിൽ നേരിട്ട് ഹാജരായത്. ഉച്ചയ്ക്ക് രണ്ടരയ്ക്ക് കേസ് പരിഗണിച്ച കോടതി ഇദ്ദേഹത്തെ 25 വരെ റിമാൻഡ് ചെയ്തു.
കാസർകോട് ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകാനിടയുണ്ടെന്ന വിവരത്തെ തുടർന്ന് ഉദ്യോഗസ്ഥർ കാത്തിരിക്കുന്നതിനിടെയാണ് പൂക്കോയ തങ്ങൾ അഭിഭാഷകനൊപ്പം ഹോസ്ദുർഗിലെ കോടതിയിലെത്തിയത്. അറസ്റ്റിലാകാൻ സാദ്ധ്യതയുണ്ടെന്നറിഞ്ഞ് താൻ നേപ്പാളിലേക്ക് പോകുകയായിരുന്നുവെന്ന് പൂക്കോയ തങ്ങൾ കോടതിയിൽ പറഞ്ഞു. കേസിൽ ഫാഷൻ ഗോൾഡ് ചെയർമാനായിരുന്ന മഞ്ചേശ്വരം മുൻ എം.എൽ.എ എം.സി.ഖമറുദ്ദീനെ കഴിഞ്ഞ നവംബർ ഏഴിന് അറസ്റ്റുചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |