ഒറ്റപ്പാലം: ചളവറ മുണ്ടക്കോട്ട് കുറുശ്ശിയിൽ 625 കിലോ ചന്ദനവുമായി രണ്ടുപേർ പിടിയിൽ. നെല്ലായ സ്വദേശി അബ്ദുൾ റഹ്മാൻ(34), മുണ്ടക്കോട്ട് കുറുശ്ശി സ്വദേശി ഹമീദ്(38) എന്നിവരെയാണ് ഒറ്റപ്പാലം റൈഞ്ച് ഫോറസ്റ്റ് ഓഫീസർ ജിയാസ് ജലാലുദ്ദീൻ ലബ്ബയുടെ നേതൃത്വത്തിൽ പിടികൂടിയത്. രണ്ട് പേർ ഓടി രക്ഷപ്പെട്ടു.
മൂന്ന് ബൈക്കുകളും ഒരു ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. അനധികൃതമായി കച്ചവടം നടത്തുന്നതിനായി ഹമീദിന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന ചന്ദനമാണ് പിടികൂടിയത്. ശനിയാഴ്ച രാത്രിയിൽ ചന്ദനമരം ചെത്തി ഉണ്ടാക്കുന്നതിനിടെ വീടിന്റെ പിറകിൽ നിന്ന് കുറച്ചും ബാക്കി ഷെഡിൽ നിന്നുമാണ് പിടികൂടിയത്.
ചന്ദനം കടത്തുന്നതിനിടെയാണ് ഒരു ബൈക്ക് പിടികൂടിയത്. മറ്റ് വാഹനങ്ങളും ചന്ദനം കടത്താൻ ഉപയോഗിച്ചവയാണെന്ന് വനം വകുപ്പധികൃതർ അറിയിച്ചു. 25 കിലോ ചന്ദനത്തിന്റെ യഥാർത്ഥ കാതലും ബാക്കി കാതൽ നീക്കം ചെയ്ത മരവുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |