കോട്ടയം: ഒറ്റയ്ക്ക് താമസിച്ചിരുന്ന ആളെ അടുക്കളയിൽ മരിച്ച നിലയിൽ കണ്ടെത്തി. പാക്കിൽ ലക്ഷം വീട് കോളനി ഭാഗത്ത് പുത്തൻപുരയ്ക്കൽ ബേബി കുര്യനാണ് (61) മരിച്ചത്. ബുധനാഴ്ച മുതൽ ഇയാളുടെ വീട്ടിൽ ടി.വി തുടർച്ചയായി പ്രവർത്തിക്കുന്നതും ലൈറ്റുകൾ കത്തിക്കിടക്കുന്നതും നാട്ടുകാർ ശ്രദ്ധിച്ചിരുന്നു. ഇന്നലെ വൈകുന്നേരം ബേബികുര്യനെ അടുക്കളയിൽ അബോധാവസ്ഥയിൽ കണ്ട അയൽവാസികൾ ചിങ്ങവനം പൊലീസിനെ വിവരം അറിയിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്വാസം മുട്ടൽ ഉൾപ്പെടെയുള്ള രോഗങ്ങൾ ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. മൃതദേഹം ഇന്ന് മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് മാറ്റും. സൈക്കിളിൽ ചായക്കച്ചവടം നടത്തി വന്ന ബേബികുര്യന് ഭാര്യയും മൂന്നു മക്കളുമുണ്ട്. എന്നാൽ, ഏഴ് വർഷമായി ഒറ്റയ്ക്കായിരുന്നു താമസം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |