പട്ടാമ്പി: കുലുക്കല്ലൂർ പഞ്ചായത്ത് കർഷക ക്രെഡിറ്റ് സഹകരണ സംഘത്തിൽ 43.5 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പ്. വ്യാജ ഒപ്പിട്ട് തട്ടിപ്പിന് നേതൃത്വം നൽകിയ സ്ഥിരം ജീവനക്കാരനും സി.പി.എം ലോക്കൽ കമ്മറ്റി അംഗവുമായ കെ.പി.മണികണ്ഠനെ ഭരണ സമിതി സസ്പെന്റ് ചെയ്തു.
സംഘത്തിന്റെ ഹോണററി സെക്രട്ടറിയും തട്ടിപ്പിന് കൂട്ടുനിന്നതായി കണ്ടെത്തി. സ്ഥിര നിക്ഷേപത്തിന്റെ പലിശ വർദ്ധിപ്പിച്ചത് നിക്ഷേപകനെ അറിയിക്കാതെയാണ് തട്ടിപ്പ് നടന്നത്. ഓഡിറ്റ് വിഭാഗം ന്യൂനത രേഖപ്പെടുത്തി ഭരണസമിതിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. മാസ ചിട്ടികളിലും ക്രമക്കേട് നടന്നതായി ആരോപണമുണ്ട്.
എന്നാൽ ആരോപണം രാഷ്ട്രീയ പ്രേരിതവും വാസ്തവ വിരുദ്ധവുമാണെന്ന് സംഘം വൈസ് പ്രസിഡണ്ട് എം.കെ.ശ്രീകുമാർ പറഞ്ഞു. ഭരണസമിതി പിരിച്ച് വിടണമെന്നാവശ്യപ്പെട്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ പ്രതിഷേധ മാർച്ച് ഡി.സി.സി സെക്രട്ടറി കമ്മുകുട്ടി എടത്തോൾ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.കെ.ഗഫൂർ അദ്ധ്യക്ഷനായി. രാജൻ പൂതനായിൽ, നിസാർ മപ്പാട്ടുകര, പി.കബീർ, വിപിൻ പുറമത്ര, മുനവിർ ചുണ്ടമ്പറ്റ, നൗഷാദ്, ഉണ്ണികൃഷ്ണൻ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |