കോട്ടയം: വിദേശത്തെ സൂപ്പർ മാർക്കറ്റിൽ ഉയർന്ന ശമ്പളം വാഗ്ദാനം ചെയ്ത് പണം തട്ടിയ പാസ്റ്റർ അറസ്റ്റിൽ. ഇടുക്കി രാജാക്കാട് മുല്ലക്കാനം വാഴേപറമ്പിൽ ഷാജിയാണ് (54) പിടിയിലായത്. 15ൽപരം ആളുകളിൽ നിന്നായി 15 ലക്ഷത്തോളം രൂപയാണ് ഇയാൾ തട്ടിയെടുത്തത്. മൂവാറ്റുപുഴയിൽ അഡോണ നഴ്സിംഗ് ഹോം എന്ന സ്ഥാപനം നടത്തുകയായിരുന്നു ഇയാൾ. ഇതിന്റെ മറവിലാണ് പോളണ്ടിലെ സൂപ്പർ മാർക്കറ്റിൽ വിവിധ തസ്തികകളിൽ ലക്ഷക്കണക്കിന് രൂപ ശമ്പളത്തിൽ ജോലി വാഗ്ദാനം ചെയ്ത് ഇയാൾ പണം തട്ടിയത്. മൂവാറ്റുപുഴ പൊലീസാണ് പാസ്റ്ററെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |