കൊട്ടാരക്കര: പുലമണിലെ ജ്വല്ലറി ഉടമയെ കബളിപ്പിച്ച് ആഭരണങ്ങൾ കവർന്ന കേസിൽ പ്രതി പിടിയിൽ. നെടുമങ്ങാട് പാങ്ങോട് പട്ടണം സബൂറ മൻസിലിൽ സുലൈമാനെയാണ്(47) കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം 19ന് ആയിരുന്നു സംഭവം. പുലമൺ ജംഗ്ഷനിലെ ജ്വല്ലറിയിൽ എത്തിയ സുലൈമാൻ രണ്ട് സ്വർണ മോതിരം ആവശ്യപ്പെട്ടു. ജ്വല്ലറി ഉടമ മോതിരം തിരയുന്നതിനിടയിൽ പതിനയ്യായിരം രൂപ വിലവരുന്ന ഒരു മോതിരം സുലൈമാൻ കൈക്കലാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |