ആറ്റിങ്ങൽ: വീട്ടിൽ അതിക്രമിച്ചുകയറി 11കാരിയെ പീഡിപ്പിച്ച വൃദ്ധന് ഒമ്പതുവർഷം കഠിനതടവും 40,000 രൂപ പിഴയും ശിക്ഷ. റാത്തിക്കൽ സ്വദേശി മുണ്ട സലിം എന്ന സലിമിനാണ് (70) ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (പോക്സോ) ജഡ്ജി പ്രഭാഷ് ലാൽ ടി.പി ശിക്ഷ വിധിച്ചത്.
അഞ്ചുവർഷം കഠിനതടവിനും 10,000 രൂപ പിഴയ്ക്കും പുറമേ പോക്സോ നിയമപ്രകാരം നാലുവർഷം കഠിനതടവും 30,000 രൂപ പിഴയും അടയ്ക്കണം. ശിക്ഷ ഒരേ കാലാവധിയിൽ പൂർത്തിയാക്കണമെന്ന് കോടതി നിർദ്ദേശിച്ചു. പിഴത്തുക ഇരയ്ക്ക് നൽകണമെന്നും തുക കെട്ടിവയ്ക്കാത്ത സാഹചര്യത്തിൽ 4 മാസം കൂടി അധിക തടവ് അനുഭവിക്കണമെന്നും വിധിന്യായത്തിൽ പറയുന്നു.
പ്രതിഭാഗം ഹാജരാക്കിയ സാക്ഷിയുടെ മൊഴി വിശ്വസനീയമല്ലെന്നും കോടതി നിരീക്ഷിച്ചു. വർക്കല പാെലീസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ അഡ്വ.എം. മുഹ്സിൻ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |