കോട്ടയം: രണ്ടുതവണ മിസ്റ്റർ കേരള ആയി തിരഞ്ഞെടുക്കപ്പെട്ട ഗുണ്ട അറസ്റ്റിൽ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും പിടികിട്ടാപ്പുള്ളിയുമായ ജിം ജോബി എന്ന് വിളിക്കുന്ന ജോബിയെയാണ് (36) പാലാ എസ്.എച്ച്.ഒ. കെ.പി തോംസൺ അറസ്റ്റ് ചെയ്തത്. ഒളിവിൽ കഴിഞ്ഞിരുന്ന ജോബിയെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പാലാ എസ്.ഐ അഭിലാഷ് എം.ഡിയുടെ നേതൃത്വത്തിലാണ് പിടികൂടിയത്. സി.പി.ഒ മാരായ ഷെറിൻ മാത്യു സ്റ്റീഫൻ, ജോഷി മാത്യു, അജിത് ചെല്ലപ്പൻ, ഹരി എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |