കോട്ടയം: പലിശ രഹിത വായ്പയായി ലോണെടുത്ത് നൽകാമെന്നു പറഞ്ഞ് 1,10,000 രൂപ തട്ടിയെടുത്ത യുവതി പിടിയിൽ. അയർക്കുന്നത്ത് വാടകയ്ക്ക് താമസിക്കുന്ന സൂര്യ എസ്. നായരെയാണ് അയർക്കുന്നം പൊലീസ് പിടികൂടിയത്. അകലക്കുന്നം മറ്റക്കര സ്വദേശി അനൂപിന്റെ പരാതിയെ തുടർന്നാണ് അറസ്റ്റ്. സ്വകാര്യ ബാങ്കിൽ നിന്ന് 25 ലക്ഷം രൂപ പലിശരഹിത വായ്പയായി ലോണെടുത്തു നൽകാമെന്നു പറഞ്ഞ് വിവിധ ചാർജ് ഇനങ്ങൾക്കായി ചെറിയ തുകകൾ പല തവണയായി അക്കൗണ്ട് മുഖേന തട്ടിയെടുക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. അറസ്റ്റ് ചെയ്യാൻ പൊലീസ് വീട്ടിലെത്തിയപ്പോൾ സൂര്യയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തതതിനെ തുടർന്ന് സൂര്യയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ യുവതിക്കെതിരെ സമാന പരാതികളുണ്ടെന്നു് പൊലീസ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |