തളിപ്പറമ്പ്: സർക്കിൾ പ്രിവന്റീവ് ഓഫീസർ എം.വി. അഷറഫും സംഘവും സ്ട്രൈക്കിംഗ് ഫോഴ്സ് ഡ്യൂട്ടിയുടെ ഭാഗമായി നടത്തിയ പരിശോധനക്കിടയിൽ നടുവിൽ പോത്തുകുണ്ട് അംബേക്കർ കമ്മ്യൂണിറ്റി ഹാളിന് സമീപം തോട്ടുചാലിൽ നിന്ന് ചാരായം വാറ്റാൻ പാകപ്പെടുത്തിയ 130 ലിറ്റർ വാഷ് കണ്ടെടുത്തു. പ്രതിയെക്കുറിച്ചുള്ള അന്വേഷണം തുടങ്ങി. എക്സൈസ് ഓഫീസർമാരായ കെ. ശരത്ത്, കെ. വിനീഷ്, എക്സൈസ് ഡ്രൈവർ പി.വി. അജിത്ത് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |