പാറശാല: വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറും ഇരുചക്ര വാഹനവും കത്തിച്ച പ്രതികളെ പാറശാല പൊലീസ് അറസ്റ്റ് ചെയ്തു. പാറശാല കൊടവിളാകം സ്വദേശികളായ റെജി (21), സാജൻ (29), അനിൽരാജ് (21) എന്നിവരാണ് പിടിയിലായത്.
കൊടവിളാകം പാലക്കുഴി വീട്ടിൽ പ്രശാന്തിന്റെ കാറും, പാലക്കുഴി വീട്ടിൽ ഷൈൻകുമാറിന്റെ ഇരുചക്ര വാഹനവുമാണ് ഇക്കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ കത്തിച്ച നിലയിൽ കണ്ടെത്തിയത്. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ ഭാഗികമായി കത്തി നശിക്കുകയും ഇരുചക്രവാഹനം പൂർണമായും കത്തി നശിക്കുകയും ചെയ്തു.
പ്രദേശത്തെ കഞ്ചാവ് മാഫിയ സംഘാംഗങ്ങളായ പ്രതികളെ ചോദ്യം ചെയ്തതിന്റെ വിരോധത്തിലാണ് കാറും ബൈക്കും കത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. പാറശാല എസ്.എച്ച്.ഒ സതികുമാറിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |